KERALA
ജാവദേക്കറെ കണ്ടത് വ്യക്തിപരമായ കാര്യത്തിന്, രാജേന്ദ്രൻ പാർട്ടി വിടില്ല

‘
മൂന്നാർ: മുൻ എംഎൽഎ എസ്. രാജേന്ദ്രൻ സിപിഎം വിടില്ലെന്നാണ് കരുതുന്നതെന്ന് എം.എം. മണി എംഎൽഎ. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതിൽ പ്രശ്നമില്ല. രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും മണി പറഞ്ഞു.