Connect with us

KERALA

ടി.കെ  ഗോവിന്ദൻ തുറന്ന് വിട്ട  ഭൂതത്തെ പിടിച്ചു കെട്ടാനാവാതെ സിപിഎം നേതൃത്വം പ്രതിരോധമില്ലാതെ പാർട്ടി വിയർക്കുന്നു

Published

on

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ ഒരാളായ ടി.കെ  ഗോവിന്ദൻ മാസ്റ്റർ പാർട്ടി വിട്ടതോടെ പാർട്ടിക്ക് നഷ്ടമാവുക കണ്ണൂർ ജില്ലയിലെ അടിത്തറ മാത്ര മല്ല കേരളത്തിലങ്ങോള മിണ്ടോളും ഇത് ചലനം സൃഷ്ടിക്കും . പാലക്കാട് പി.കെ ശശിയും ആലപ്പുഴയിൽ ജി സുധാകരനും പയ്യന്നൂരിൽ വികുഞ്ഞികൃഷ്ണനും ഉയർത്തിയ വെല്ലുവിളിക്കിടെയാണ് പാർട്ടിയുടെ കരുത്തനായ ഒരാൾ തന്നെ രംഗത്തെത്തി സംസ്ഥാന സെക്രട്ടറിക്കെതിരെ വാളോക്കുന്നത് ”ഒരിക്കലും കമുണിസ് പാർട്ടിക്കകത്ത് നടക്കാൻ പാടില്ലാത പ്രവണതയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ നേതൃത്വം എന്ത് ഉരുക്ക് മുഷ്ടി എടുത്താലും അത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളതും ഏറ്റവും കൂടുതൽ ഘടകങ്ങൾ പ്രവർത്തിക്കുന്ന സി പി എമ്മിൻ്റെ ഒരു ജില്ലയാണ് കണ്ണൂർ അവിടെ തന്നെയാണ് വലിയൊരു പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

മറ്റൊരു കാര്യംTK ഗോവിന്ദൻ മാസ്റ്ററുടെ മരുമകൾ TK സുലേഖ ആണ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ്, മാഷുടെ ഭാര്യ  KP രമണി ആവട്ടെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയാണ്. ഇവരുടെ നിലപാടും പാർട്ടി നേതൃത്വം ഗൗരവത്തോടെ കാണുകയാണ്. ഇതിൽ സുലേഖ ഇന്നലെ വൈകിട്ട് മലപ്പട്ടത്ത് ടി.കെ ഗോവിന്ദനെതിരെ നടന്ന പ്രകടനത്തിൻ്റെ മുൻ നിരയിൽ ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാലരക്ക് മലപ്പട്ടത്ത് വിശദീകരണ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട് MV ജയരാജനാണ മുഖ്യ പ്രാസംഗികൻ ‘ടി.കെ ഗോവിന്ദൻ മാസ്റ്ററെ വർഗ വഞ്ചകൻ എന്നാണ് MV ജയരാജൻ ഇന്നലെ വിശേഹിപ്പിച്ചത് . ബാക്കി കാര്യങ്ങൾ ഇന്ന് അദ്ദേഹം പറയുമെന്നാണ് വിവരം

CPMഉരുക്ക് കോട്ട എന്നറിയപ്പെടുന്ന മലപ്പട്ടത്ത് ഈ കാലയളവിൽ കോൺഗ്രസിനും ബിജെപിക്കും വലിയ മുന്നേറ്റം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി മലപ്പട്ടം പഞ്ചായത്തിൽ  കേരളം രൂപീകരിച്ച ശേഷം ആദ്യമായി കോൺഗ്രസിന് അംഗങ്ങൾ  ഉണ്ടായി എന്ന് മാത്രമല്ല, കമ്യൂണിസ്റ്റുകാർ കോൺഗ്രസുകാരെ ഒരു രീതിയിലും പ്രവർത്തിക്കാൻ അനുവദിക്കുന്ന മലപ്പട്ടത്ത് കോൺഗ്രസ് പാർട്ടി ഓഫീസ് തുറന്നു.

തിരഞ്ഞെടുപ്പിന് ബൂത്തിലിരുന്നാൽ മൂത്രം ഒഴിക്കാൻ പോലും പുറത്ത് പോകാൻ വിടാതെ, പുറത്തിറങ്ങിയാൽ ആക്രമിക്കുന്ന നാടാണിത് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് കള്ള വോട്ടുകളുടെ  പ്രവഭസ്ഥന്മായ മലപ്പട്ടത്ത് തന്നെ 60 വർഷത്തിൽ അധികം കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച, പാർട്ടി ഇന്ന് ഈ രീതിയിൽ എത്തിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചവരിൽ ഒരാളായ സഖാവ് ടികെ ഗോവിന്ദൻ മാസ്റ്റർ

എം.വി ഗോവിന്ദൻ എംഎൽഎ യായ ശേഷം കോടിക്കണക്കി ന് രൂപ ചെലവ ഴിച്ചാണ് ഹാപ്പി നസ് പരിപാടി നടത്തിയത്. അതിനൊന്നും  കണക്ക് എവിടെയുമില്ല. ഇതു സംഘടനാപരമായി ശരിയല്ലെന്നും എം.വി ഗോവിന്ദനോട് ടി.കെ ഗോവിന്ദൻ തുറന്ന് പറഞ്ഞിരുന്നു
നിങ്ങളുടെ നയം ശരിയല്ലെ എന്ന് അദ്ദേഹത്തോട് നേരിട്ട് തുറന്നുപറഞ്ഞിട്ടുണ്ട്. താങ്കൾ ഒഴിയുന്ന സീറ്റിൽ ഭാര്യയെ പിടി ച്ചിരുത്തുന്ന നയത്തോട് യോജി പ്പില്ലെന്നു പറഞ്ഞു. അദ്ദേഹം 3 ടേം എംഎൽഎയായി. നാലാം തവണയും രംഗത്തിറങ്ങാൻ പാർട്ടി സെക്രട്ടറിയായതു കൊണ്ട് മത്സരിക്കാൻ പറ്റില്ല. അപ്പോൾ ഭാര്യയെ സ്‌ഥാനാർഥി യാക്കുന്നു. മണ്ഡലം കമ്മിറ്റിയിൽ ഒരാൾ  ഒഴികെ എല്ലാവരും എതിർത്തുവെന്നും ടി.കെ ഗോവിന്ദൻ പറയുന്നു

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹ ത്യ വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ നിറയുകയാണ്. തളിപ്പറ മ്പിൽ സിപിഎം സംസ്ഥഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറിയേറ്റ് സംഗം ടി.കെ ഗോവിന്ദൻ്റെ തുറന്ന് പറച്ചിലാണ്  ആന്തൂർ സംഭവം വീണ്ടും ചർച്ചയായത്

പ്രതിപക്ഷമില്ലാതെ സിപിഎം ഭരിച്ച ആന്തൂർ നഗരസഭയിലെ ബക്കളത്ത് പാർഥാസ് കൺവൻഷൻ സെൻ്ററിന് അനുമതി നിഷേധിച്ചതി നെത്തുടർന്ന് ഉടമ കണ്ണൂർ ചിറക്കൽ അരയമ്പേത്ത് നൂപുരത്തിൽ പാറയിൽ സാജൻ (40) 2019 ജൂണിൽ ആത്മഹത്യ ചെയ്തു. നഗ രസഭയിൽ പലതവണ കയറിയിറങ്ങിയിട്ടും പൂർത്തിയായ കെട്ടിട ത്തിന്റെ ഉടമസ്ഥാവകാശ രേഖ കിട്ടാതെ വലഞ്ഞതിനെത്തുടർ ന്നായിരുന്നു ഇത്.

പി.കെ.ശ്യാമളയായിരുന്നു നഗരസഭാധ്യക്ഷ. ശ്യാമളയുടെ ഇട പെടലാണ് അനുമതി നൽകാത്തതിനു കാരണമെന്നായിരുന്നു ആരോപണം നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവ യ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോ ടും പറഞ്ഞിരുന്നു.

സാജന്റെ ആത്മഹത്യയ്ക്കു ശേഷം നടന്ന അന്വേഷണത്തിൽ വീഴ്ച‌കളുടെ പേരിൽ 4 ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്ത‌തി രുന്നു. എന്നാൽ, നർകോട്ടിക് സെൽ ഡിവൈഎസ്‌പി വി.എ.ക ഷ്ണദാസിന്റെ അന്വേഷണത്തിൽ നഗരസഭയെയും ശ്യാമളയെ യും കുറ്റമുക്‌തരാക്കി റിപ്പോർട്ട് നൽകി. സസ്പെ‌ൻഡ് ചെയ്ത ഉദ്യോഗസ്ഥഥരെ പിന്നീട് തിരിച്ചെടുത്തു.

പാർട്ടിയിൽ ഇതുവരെ ആ ചില പ്രവണതകൾ കയാണ്. സ്ഥ‌ാനാർഥി നിർണയം വന്നപ്പോൾ പാർട്ടിയുടെ ഒരു സം ഘടനാരീതിക്കും നിരക്കാത്ത തീരുമാനമാണു വന്നത്. തളിപ്പറ
മ്പിൽ പി.കെ.ശ്യാമളയെയും പയ്യന്നൂരിൽ ടി.ഐ.മധുസൂദനനെയും മത്സരിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറ ഞ്ഞു .കടുത്ത എതിർപ്പുയർന്നിട്ടും  അവരെ സ്‌ഥാനാർഥികളാക്കി

ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മറുപടി പറയുമോ എന്ന് ഉറ്റ് നോക്കി രാഷ്ട്രീയ കേരളം. ആന്തൂരിലെ സാജന്റെ മരണത്തിൽ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും  മറുപടി പറയേണ്ടി വരും. അതിനിടെ ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും

വൈകിട്ട് 3.30ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകും. സിപിഎം വിട്ട ടികെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാർത്ഥിത്വത്തിൽ പിണറായിയുടെ പ്രതികരണം ഉണ്ടാകുമോയെന്നും രാഷ്ടീയ കേരളം ഉറ്റ് നോക്കുകയാണ്

Continue Reading