Connect with us

KERALA

ഇന്ന് നടക്കുന്ന കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും

Published

on

ഇന്ന് നടക്കുന്ന കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും

“തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോ​ഗങ്ങളാണ് ഇന്ന്  ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോ​ഗങ്ങളിൽ പങ്കെടുക്കില്ലെന്നാണ് വിവരം

കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരൻ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂർക്കാവിൽ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം എന്നാണ് അറിയുന്നത്.

തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ, പൊതുരം​ഗത്തുനിന്ന് തൽകാലം വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുരളിയെ അനുനയിപ്പിക്കാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരിട്ടെത്തി ചർച്ച നടത്തിയിയെങ്കിലും അനുനയത്തിന് മുരളീധരൻ ഇതുവരെ  തയ്യാറായിരുന്നില്ല.

Continue Reading