Connect with us

Crime

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായ് കെ.സുരേന്ദ്രൻ

Published

on

തിരുവനന്തപുരം:നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സ്പീക്കർ സ്വർണക്കടത്തിനെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകൾ ദുരൂഹമാണെന്നും പറഞ്ഞ സുരേന്ദ്രൻ മന്ത്രിമാരും സ്വർണക്കടത്തിനെ സഹായിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. അധോലോക സം​ഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോ​ഗം ചെയ്തത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി സുരേന്ദ്രൻ രംഗത്തെത്തിയത്

​സ്വ‍ർണക്കടത്തിലും ഡോളർ കടത്തിലും ഒരു ഉന്നതന് പങ്കുണ്ടെന്ന തരത്തിലുളള വാർത്തകൾ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ക​ള്ള​ക്ക​ട​ത്തി​ന് ​സ​ഹാ​യി​ച്ച​ ​ഉ​ന്ന​ത​ന് ഈ​ശ്വ​ര​നാ​മം എന്നായിരുന്നു ഇന്നലത്തെ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞത്. ഉന്നതൻ ആരെന്നുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിയമപരമായി ആ പേര് പുറത്തുവരുന്നതാണ് നല്ലതെന്നും എല്ലാം ഈശ്വരന്റെ പര്യായ പദങ്ങളാണല്ലോ. ഭഗവാന്റെ പര്യായ പദങ്ങളാണ് നമ്മുടെ നാട്ടിലെ എല്ലാ പേരുകളെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിൽ അംഗമല്ലാത്ത ഒരു പ്രധാനി അല്ല, നാലഞ്ചു പ്രധാനികൾ കളളക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

Continue Reading