KERALA
സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ‘ എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും ഗവർണർ ഇത്തരം ആളുകൾക്ക് മറുപടി ഇല്ല
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ‘ എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ ഇത്തരം ആളുകൾക്ക് മറുപടി ഇല്ലെന്നും കൂട്ടിച്ചേർത്തു.
,
വിവരദോഷം, ഇപ്പോള്‍ ഗവര്‍ണര്‍ ആണെങ്കിലും ഉണ്ടാകാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ എഴുതിയിട്ടില്ലെന്നായിരുന്നു സ്വരാജ് പറഞ്ഞത്. എം.എല്‍.എയും എം.പിയും അതുവഴി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സ്പീക്കറും ഒക്കെ ആയി ചുമതലകള്‍ നിര്‍വഹിക്കണമെങ്കില്‍ ചില യോഗ്യതകള്‍ വേണം. അക്കാര്യം ഭരണഘടനയില്‍ കൃത്യമായി പറയുന്നുണ്ട്. ആ യോഗ്യതകളില്‍ ഒരു യോഗ്യത, സ്ഥിരബുദ്ധിയുണ്ടായിരിക്കണം. ചിത്തഭ്രമം ഉണ്ടായിരിക്കാന്‍ പാടില്ല, ഭ്രാന്തുണ്ടാവന്‍ പാടില്ല എന്നതാണ്. എന്നാല്‍ ഈ നിബന്ധന ഇല്ലാത്ത ഒരേയൊരു സ്ഥാനം മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ളൂ, അത് ഗവര്‍ണറുടേതാണ്. ഗവര്‍ണര്‍ ആകണമെങ്കില്‍ ഈ നിബന്ധനയില്ല. അത് വളരെ കൗതുകകരമായി തോന്നി. ഒരുപക്ഷേ കോണ്‍സ്റ്റിറ്റിയൂട്ട് അസംബ്ലിയിലെ ദീര്‍ഘവീക്ഷണം ഉള്ള ആളുകള്‍ ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആകുമെന്ന് കരുതിയിട്ടോ മറ്റോ ഈ വകുപ്പ് ഒഴിവാക്കിയതാണോ എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. ഗവര്‍ണര്‍ ആകാന്‍ 35 വയസ്സ് തികയണമെന്നേ പറഞ്ഞിട്ടുള്ളൂ ഗവര്‍ണറുടെ കാര്യത്തില്‍- എന്നായിരുന്നു സ്വരാജിന്റെ പരാമർശം. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു ഗവർണറുടെ ഇന്നത്തെ പ്രതികരണം.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെർച്ച് കമ്മിറ്റികളിലേക്ക് സർവകലാശാലകൾ നോമിനികളെ തന്നില്ല. ഇനി സർക്കാർ ഇഷ്ടമുള്ളത് ചെയ്യട്ടെ. കോടതിയിൽ പോകാൻ സർക്കാരിന് അവകാശമുണ്ട്. ഞാൻ എന്റെ ജോലി ചെയ്യുകയാണെന്നും വൈസ് ചാൻസിലർമാരെ നിയമിക്കാത്തതിൽ എന്നെ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
