Crime
വിധി ഈ മാസം 29 ന് ” ദിവൃ തന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചു

വിധി ഈ മാസം 29 ന്
ദിവ്യ തന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചു
തലശ്ശേരി : എഡിഎം കെ.നവീൻബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് എടുത്തതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 29ന് വിധിപറയും. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദാണ് കേസിൽ വാദം കേട്ടത്.
അഴിമതി നടത്തിയത് ദിവ്യയാണെന്ന് സൂചിപ്പിച്ച് കുടുംബത്തിന്റെ അഭിഭാഷകൻ വാദം നിരത്തി ‘ ദിവ്യ തന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചു. ഇത് അഴിമതിക്ക് തുല്യമാണ്, അതിന് ദിവ്യയ്ക്ക് കൈക്കൂലി ഉടനടി ലഭിച്ചിട്ടുണ്ടാകില്ല, പക്ഷേ ഇടപെടൽ നടത്തിയത് അഴിമതിയുടെ ഭാഗമായി കണക്കാക്കണം
പെട്രോൾ പമ്പ് വിഷയം കേന്ദ്ര സർക്കാരിന്റെ വിഷയമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വിഷയത്തിൽ ഇടപെടാൻ സാധിക്കില്ല. എഡിഎം നവീൻ ബാബുവിനെ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പദവിയിലിരിക്കുന്ന വ്യക്തിയെ, നേരിട്ട് വിളിച്ച് എൻഒസി നൽകണമെന്ന് ആവശ്യപ്പെടാൻ പിപി ദിവ്യയ്ക്ക് സാധിക്കില്ലെന്നും നവീൻ ബാബുവിൻ്റ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു