Connect with us

KERALA

സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം; ‘ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. സിപിഎമ്മിനെ വിമര്‍ശിച്ച നിരവധി പേർ സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ ഇതുവരെ സന്ദീപുമായി ആശയവിനിമയം ന41ടന്നിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു.

സന്ദീപ് വാര്യര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ നിലപാട് തിരുത്തി മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ തെറ്റില്ല. ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വിട്ടു വരുന്നവരെ സ്വീകരിക്കാന്‍ സി പിഎമ്മിന് മടിയില്ല. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ചയല്ലെന്നും എംബി രാജേഷ് പറഞ്ഞു.

Continue Reading