Connect with us

Crime

കാഞ്ഞിരപ്പള്ളി ഇരട്ടകൊലക്കേസിലെ പ്രതിക്ക് ഇരട്ടജീവപര്യന്തം തടവും ഇരുപത് ലക്ഷം രൂപ പിഴയും

Published

on

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് കോട്ടയം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്
2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. ഇളയയസഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍ വെച്ച് ജോര്‍ജ് കുര്യന്‍ വെടിവെച്ച് കൊലലപ്പെടുത്തിയെന്നായിരുന്നു കേസ്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യന്‍ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോര്‍ജ് കുര്യന്റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Continue Reading