Connect with us

KERALA

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി

Published

on

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്ത് സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽകുമാർ, ഭാര്യ ഷീജ, രണ്ട് ആൺമക്കൾ എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് ചില സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് നിഗമനം. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading