Connect with us

Crime

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണം, സ്വര്‍ണം കൈകാര്യം ചെയ്തവര്‍ക്ക് നുണപരിശോധന നടത്തും

Published

on

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നുണ പരിശോധന നടത്താന്‍ തീരുമാനം. 8 ജീവനക്കാരെ നുണപരിശോധന നടത്താന്‍ ഫോര്‍ട്ട് പോലീസ് കോടതിയില്‍ അനുമതി തേടി. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.

ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിന് പുറത്തെടുത്ത സ്വര്‍ണമാണ് കാണാതായത്. ഈ സ്വര്‍ണം ക്ഷേത്രമതിലിനകത്തെ മണലില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വര്‍ണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്തുന്നത്.

Continue Reading