International
ഗുജറാത്ത് വിമാന അപകടത്തിൽ മലയാളികളും ഉൾപ്പെട്ടതായി വിവരം
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത‍്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെട്ടിരുന്നതായി സൂചന. യാത്രാപട്ടികയിൽ മലയാളികളുടെ പേരു വിവരങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.
വ‍്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ 53 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കാനഡ പൗരനും ഉൾപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. മാത്രമല്ല അപകടത്തിൽ ഗുജറാത്ത് മുൻ മുഖ‍്യമന്ത്രി വിജയ് രൂപാണിക്ക് ഗുരുതരമായി പരുക്കേറ്റു ആശുപത്രിയിലാണ് .
