International
ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാന അപകടം: മരണം 170; 8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളയാളാണ് ക്യാപ്റ്റൻ
.
അഹമ്മദാബാദ്:
ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാന അപകടമാണ് അഹമ്മദാബാദിലേതെന്നാണ് സൂചന. മരണ സംഖ്യ ഉയരുകയാണ്. 170 പേർ മരിച്ചതായാണ് ഇപ്പോൾ വിവരം ‘പരിചസമ്പത്ത് ഏറെയുള്ള പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിനൊപ്പം ക്യാപ്റ്റൻ സുമീത് സബർവാളായിരുന്നു വിമാനം പറത്തിയത്. 8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ളയാളാണ് ക്യാപ്റ്റൻ സുമീത് സബർവാൾ. കോപൈലറ്റിന് 1100 മണിക്കൂർ പറക്കൽ അനുഭവമുണ്ടായിരുന്നു.
ടേക്ക് ഒഫ് ചെയ്ത് വെറും എട്ടുമിനിട്ട് കഴിഞ്ഞ ഉടനായിരുന്നു അപകടം. 1.39ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന് ഒരു മിനിറ്റിനുള്ളിൽ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.അല്പസമയത്തിനുള്ളിൽ തകർന്നുവീഴുകയും ചെയ്തു. 625 അടി ഉയരത്തിൽ നിന്നാണ് അഗ്നിഗോളമായി വിമാനം താഴേക്ക് പതിച്ചതെന്നാണ് റിപ്പോർട്ട്.
അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഏറെ സുരക്ഷാ സൗകര്യങ്ങൾ ഉള്ളതാണ്. അതിനാൽ പൊതുവെ അപകടത്തിൽപ്പെടാനുളള സാദ്ധ്യത കുവാണെന്നാണ് റിപ്പാേർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്ന് വീണത്.
പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ: 1800 5691 444″
