Connect with us

International

വെനസ്വേലയില്‍ ഉണ്ടായ  രണ്ട് അതിശക്തമായ ഭൂകമ്പങ്ങളിൽ നൂറ് കണക്കിന് ആളുകൾ മരിച്ചു

Published

on

കാരക്കാസ്: പടിഞ്ഞാറന്‍ വെനസ്വേലയില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ രണ്ട് അതിശക്തമായ ഭൂകമ്പങ്ങളിൽ നൂറ് കണക്കിന് ആളുകൾ മരിച്ചു. ഭൂചലനത്തെത്തുടര്‍ന്ന് നിരവധി മരണങ്ങളുണ്ടായിട്ടാകാമെന്നും കെട്ടിടങ്ങള്‍ തകര്‍ന്നതായും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ വിലയിരുത്തി വരികയാണ്. 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂർവമായ ഭൂചലനങ്ങൾ, ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.
അമേരിക്കയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു

അമേരിക്ക വെനസ്വേലയിലേക്ക് തിരച്ചില്‍-രക്ഷാപ്രവര്‍ത്തന ടീമുകളെയും മെഡിക്കല്‍-മനുഷ്യത്വ സഹായ സാമഗ്രികളും അയക്കുമെന്ന് വിദേശ സഹായ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി ജെറമി ലെവിന്‍ പറഞ്ഞു.

വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് മരണങ്ങള്‍ സ്ഥിരീകരിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ദേശീയ അവധിയായതിനാല്‍ ഭൂകമ്പം നടന്ന സമയത്ത് മിക്കവരും വീടുകള്‍ക്കുള്ളിലായിരുന്നു എന്നത് അപകടസാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. കാരക്കാസിന് ഏകദേശം 284 കിലോമീറ്റര്‍ പടിഞ്ഞാറ് സാന്‍ ഫിലിപ്പിന് (San Felipe) സമീപമാണ് ഇത് സംഭവിച്ചത്. ഇതിന് തൊട്ടുപിന്നാലെ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനം ഉണ്ടായത് തലസ്ഥാനത്തിന് 293 കിലോമീറ്റര്‍ പടിഞ്ഞാറ് യുമാറെയ്ക്ക് (Yumare) സമീപമാണ്. 

Continue Reading