Connect with us

KERALA

ജി സുധാരനെ വിടാതെ പിൻ തുടർന്ന് സി പി എം : കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത്

Published

on

ജി സുധാരനെ വിടാതെ പിൻ തുടർന്ന് സി പി എം :  കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്ത്.

ആലപ്പുഴ: ജി സുധാകരൻ എംഎൽഎയുടെ കോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് നിയമനത്തിൽ കോഴവാങ്ങി എന്നായിരുന്നു സുധാകരന്റെ ആരോപണം. ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുൻ എംഎൽഎ എച്ച് സലാം ആഭ്യന്തരമന്ത്രിക്ക് നേരിട്ട് പരാതി നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജി സുധാകരനും സിപിഎമ്മും തമ്മിലെ പോര് തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ

ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിലായിരുന്ന സുധാകരൻ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് രണ്ടുലക്ഷം രൂപ കോഴവാങ്ങി നൂറുപേരെ നിയമിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം സുധാകരൻ ഉന്നയിച്ചതിന് പിന്നാലെ കോഴവാങ്ങിയെന്ന് ബോദ്ധ്യമുണ്ടെങ്കിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി അന്വേഷിപ്പിക്കാമോ എന്ന് എച്ച് സലാം സുധാകരനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Continue Reading