Connect with us

International

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കംവിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു

Published

on

അഹമ്മദാബാദ്: വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോർട്ടുകൾ. രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. വിമാനം വീണത് സമീപത്തെ ബി ജെ കോളേജ് ഹോസ്റ്റലിന് മുകളിലാണ്. അതിനാൽ തന്നെ മരണം ഇനിയും വർധിക്കാനാണ് സാധ്യത. ഇവിടെയുണ്ടായിരുന്ന 5 വിദ്യാർത്ഥികൾ മരിച്ചതായാണ് വിവരം

Continue Reading