Connect with us

Crime

ടെഹ്റാന്റെ വ്യോമമേഖലയുടെ പൂർണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേൽ

Published

on

ടെഹ്‌റാൻ / ടെൽ അവീവ്‌: യുദ്ധഭീതിയുണർത്തി തുടർച്ചയായ നാലാംദിനവും ആക്രമണ-പ്രത്യാക്രമണം ശക്തമാക്കി ഇസ്രയേലും ഇറാനും. ഇറാൻ തലസ്ഥാനമായ ടെഹ്റാന്റെ വ്യോമമേഖലയുടെ പൂർണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള ഖമീനിയെ വധിച്ചാൽ‌ സംഘർഷം അവസാനിക്കും. യുദ്ധം തുടരണമെന്നാണ് ഇറാന്റെ ആഗ്രഹം. അവർ ഇസ്രയേലിനെ ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

ടെഹ്റാന്റെ ചിലഭാഗങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇറാൻകാരോട് ഇസ്രയേൽ സൈന്യം നിർദേശിച്ചു. ടെൽഅവീവിൽനിന്ന്‌ ഒഴിഞ്ഞുപോകാൻ ഇസ്രയേൽകാരോട്‌ ഇറാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഖമീനിയെ ഇറാൻ ബങ്കറിലേക്കു മാറ്റിയെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഇറാന്റെ ആണവ, മിസൈൽ സംവിധാനങ്ങൾ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യംനേടാനുള്ള നടപടികളിലാണെന്ന് നെതന്യാഹു തിങ്കളാഴ്ച പ്രഖ്യാപിച്ചു. അതേസയമം, ആണവനിർവ്യാപനക്കരാറിൽനിന്ന് പിന്മാറാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇറാൻ. എന്നാൽ, ആണവായുധം വികസിപ്പിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.

ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ രഹസ്യാന്വേഷണവിഭാഗം മേധാവി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

ഇസ്രയേലിലെ ടെൽ അവീവിലും തുറമുഖനഗരമായ ഹൈഫയിലും പ്രദേശികസമയം തിങ്കളാഴ്ച പുലർച്ചെ നാലോടെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ എട്ടുപേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇറാൻ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) രഹസ്യാന്വേഷണവിഭാഗമായ ഖുദ്‌സ് സേനയുടെ 10 കമാൻഡ് സെന്ററുകളിൽ ഇസ്രയേൽ ബോംബിട്ടു. ആക്രമണത്തിൽ രഹസ്യാന്വേഷണവിഭാഗം മേധാവി ബ്രിഗേഡിയൻ ജനറൽ മുഹമ്മദ് കസേമിയുൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 224 പേർ മരിച്ചെന്ന് ഇറാൻ പറഞ്ഞു. 1400-ഓളം പേർക്ക് പരിക്കേറ്റു.

Continue Reading