Connect with us

KERALA

പി.വി. അൻവർ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി.

Published

on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർഥിയായ പി.വി. അൻവർ സമസ്ത അധ‍്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മുത്തുക്കോയ തങ്ങളുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ജമാഅത്തെ വിഷയത്തിൽ ഉൾപ്പെടെ സമസ്ത നിലപാട് വ‍്യക്തമാക്കിയതിനു പിന്നാലെയാണ് അൻവറിന്‍റെ കൂടിക്കാഴ്ച.

അതേസമയം ഇന്നാണ് നിലമ്പൂരിൽ കൊട്ടിക്കലാശം. വ‍്യാഴാഴ്ച വോട്ടെടുപ്പും. കൊട്ടിക്കലാശത്തിനുണ്ടാവില്ലെന്ന് അൻവർ നേരത്തെ തന്നെ അറിയിച്ചിരുന്നു. യുഡിഎഫിനു വേണ്ടി ആര‍്യാടൻ ഷൗക്കത്തും, എൽഡിഎഫിനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജും ബിജെപിക്കു വേണ്ടി അഡ്വ. മോഹൻ ജോർജും മത്സരിക്കും.

Continue Reading