Crime
തൃശ്ശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
തൃശ്ശൂര്‍: തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് പോലീസ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്
നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രഹ്‌മദത്തന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. 30 ഓളം പേരുള്ള സംഘമാണ് ആക്രമിച്ചത്. ഇതില്‍ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി നടന്ന ലഹരിപാര്‍ട്ടിയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്നാണ് സമീപ വാസികള്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവ സ്ഥലത്ത് പോലീസ് എത്തിയത്. ഇതോടെ സംഘം പോലീസിന് നേരെ തിരിക്കുകയായിരുന്നു
