KERALA
കുത്തുപറമ്പ് വെടി വെപ്പ് കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഡി ജി പി യായി നിയമിച്ചത്കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗതികേട്
കണ്ണൂർ :കുത്തുപറമ്പ് കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സി പി എം നൽകിയ ചാർജ് ഷീറ്റുകൾ ഒറ്റയടിക്ക് പിൻവലിച്ചത് റവാഡ ചന്ദ്രശേഖറെ ഡി ജി പി യാക്കാൻ വേണ്ടിയായിരുന്നോ
കുത്തുപറമ്പ് വെടി വെപ്പ് കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡി ജി പി യായി നിയമിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗതികേടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കുത്തുപറമ്പ് കേസിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സി പി എം നൽകിയ ചാർജ് ഷീറ്റുകൾ ഒറ്റയടിക്ക് പിൻവലിച്ചത് റവാഡ ചന്ദ്രശേഖറെ ഡി ജി പി യാക്കാൻ വേണ്ടിയായിരുന്നോ. ഒരു മന്ത്രിയെ അക്രമിക്കാൻ പറഞ്ഞയച്ച് പാർട്ടി പ്രവർത്തകരെ സി പി എം കൊലക്ക് കൊടുക്കുകയായിരുന്നു .
വരും ദിവസങ്ങളിൽ സ്വന്തം പാർട്ടി അണികളുടെ ചോദ്യത്തെ സിപി എം നേരിടേണ്ടി വരും. യോഗേഷ് ഗുപ്തയാണോ റാവാ ഡാ ചന്ദ്രശേഖറാണോ ആരാണ് യോഗ്യൻ എന്ന് ഇനി തെളിയിക്കാൻ പോകുന്നേയുള്ളൂ ‘ജീവൻ രക്ഷാ സേനയൊക്കെ രൂപീകരിക്കുമ്പോൾ അവരെയൊക്കെ ന്യായീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെവേണ്ടി വരും. അത് കണ്ണൂർക്കാർക്ക് അറിയാവുന്നതാണ്. രണ്ട് ഉദ്യോഗസ്ഥരിൽ ഭേദമാണോ ഇപ്പോൾ നിയോഗിച്ച റ വാഡ യെന്ന് അദ്ദേഹം തെളിയിക്കട്ടെ
പിന്നെ ഒഴിവാക്കിയ രണ്ട് പേരെയും എനിക്ക് നേരിട്ട് അറിയുന്നവരാണ്. കേരള പോലീസിൻ്റെ അഭിമാനങ്ങളാണ് ഇവർ രണ്ട് പേരെന്നും വേണുഗോപാൽ പറഞ്ഞു.
