Connect with us

Crime

വീണാ ജോർജിന് മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് സി പി എം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം

Published

on

പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ. വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ഫേസ്ബുക്കിൽ കുറിച്ചു. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവർത്തകരയെടക്കം പ്രകോപിപ്പിച്ചത്. ഇതോടെ സിപിഎമ്മുകാർ സൈബർ ലോകത്ത് പരസ്യമായും രഹസ്യമായും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെയാണ് മന്ത്രി വീണാജോർജ്ജിനെ പേരെടുത്ത് പറഞ്ഞ് ലോക്കൽ കമ്മിറ്റി അം​ഗം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

Continue Reading