Crime
ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് മക്കളും ഭർത്താവും: പൊളിഞ്ഞ കെട്ടിടത്തിൻ്റെ ദൃശ്യം പകർത്താൻ മാധ്യമങ്ങൾക്ക് വിലക്ക്
കോട്ടയം : മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതനും വിഷമം താങ്ങാനാവാതെ കണ്ണുനീർ വീഴ്ത്തി ‘കണ്ടുനിന്ന പ്രദേശവാസികളിൽ പലരും പൊട്ടിക്കരഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ വീട്ടിലേക്ക് ഒഴുകുകയാണ്. 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും
ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബിന്ദുവിന്റെ മൃതദേഹം ഇന്നലെ മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെയാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
അതിനിടെ ഇന്നലെ പൊളിഞ്ഞ് വീണ കെട്ടിടത്തിന് സമീപത്തേക്ക് മാധ്യമ പ്രവർത്തകർക്ക് ഉൾപ്പെടെ പ്രവേശനം നിഷേധിച്ചു. ദൃശ്യം പകർത്താൻ പാടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ രോഗികളെ പാർപ്പിക്കാത വാർഡാണ് തകർന്നതെന്ന മന്ത്രിയുടെ ഉൾപ്പെടെ വാദം തള്ളുന്ന രീതിയിലാണ് കാര്യങ്ങൾ . ഇതിനകത്ത് രോഗികളുടെ കട്ടിലും ഭക്ഷണ പാത്രങ്ങളും വെള്ളക്കുപ്പികളും മറ്റും ഇന്നും ഇവിടെ തന്നെ ഉണ്ട്.
