Connect with us

Crime

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ‘അന്വേഷണത്തില്‍ തൃപ്തിയില്ല’: ചാണ്ടി ഉമ്മന്‍

Published

on

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടം അന്വേഷിക്കുന്നതില്‍ തൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മന്‍. ഹോസ്പിറ്റല്‍ കമ്മറ്റി ചെയര്‍മാന്‍ തന്നെ അന്വേഷിക്കുന്നത് നീതിയുക്തമല്ല. ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണം. ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. ബിന്ദുവിന്റെ മകന് സ്ഥിരം ജോലി കൊടുക്കണമെന്നും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 5 ലക്ഷം രൂപ 10 ദിവസത്തിനകം നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

Continue Reading