Connect with us

Crime

തകർന്ന കെട്ടിടം മന്ത്രി ഉരുട്ടിയിട്ടതാണോ? അപകടമുണ്ടായാൽ മന്ത്രി രാജി വയ്ക്കണമെന്നാണ് വാദമെങ്കിൽ വിമാനാപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി രാജി വയ്ക്കണമോ?.

Published

on

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പഴയ കെട്ടിടം വീണുണ്ടായ അപകടത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികൾക്കെതിരെ മന്ത്രി വിഎൻ വാസവൻ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെയും അദ്ദേഹം പരിഹസിച്ചു. ഉണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും തുടർ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു

‘തകർന്ന കെട്ടിടം മന്ത്രി ഉരുട്ടിയിട്ടതാണോ? അപകടമുണ്ടായാൽ മന്ത്രി രാജി വയ്ക്കണമെന്നാണ് വാദമെങ്കിൽ വിമാനാപകടം ഉണ്ടായപ്പോൾ പ്രധാനമന്ത്രി രാജി വയ്ക്കണമോ?. ഉണ്ടായ സംഭവം നിർഭാഗ്യകരമാണ്. അതിനായുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്’- മന്ത്രി പറഞ്ഞു.

Continue Reading