Connect with us

Gulf

കണ്ണൂര്‍ സ്വദേശിനിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published

on

അബുദാബി: കണ്ണൂര്‍ സ്വദേശിനിയെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തളാപ്പിലെ ഡോ.അരയക്കണ്ടി ധനലക്ഷ്മിയെ (54) യാണ് അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുസഫയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.

അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും സജീവമായിരുന്ന ഡോക്ടര്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. സംസ്‌കാരം നാട്ടില്‍ പിന്നീട് നടക്കും

Continue Reading