Crime
ബെംഗളൂരുവിൽ വനിതാ ഭീകരവാദി പിടിയിൽകര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന വനിത
ബെംഗളൂരു: അല്‍ഖ്വയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ്‌കോണ്ടിനെന്റു(എക്യുഐഎസ്)മായി ബന്ധമുള്ള ഭീകരസംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന വനിതാഭീകരവാദി പിടിയില്‍. മുപ്പതുകാരിയായ ഷമാ പര്‍വീണിനെയാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവർ ഝാർഖണ്ഡ് സ്വദേശിയാണെന്നാണ് അറിയുന്നത്
ഭീകരസംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് ഷമ ആയിരുന്നെന്നും കര്‍ണാടകയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും എടിഎസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എടിഎസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അല്‍ ഖ്വയ്ദ ഭീകരവാദികളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷമ അറസ്റ്റിലാകുന്നത്.
ജൂലൈ 23-ാം തീയതി ഗുജറാത്ത്, ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍നിന്ന് നാല് ഭീകരവാദികളെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഫര്‍ദീന്‍, സെയ്ഫുള്ള ഖുറേഷി, സീഷാന്‍ അലി, മുമ്മഹദ് ഫൈഖ് എന്നിവരായിരുന്നു പിടിയിലായത്.
