Connect with us

Crime

അറസ്​റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

Published

on

“റായ്‌പൂർ: ഛത്തീസ്ഗഡിൽ അറസ്​റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. തുടർനടപടികൾക്കായി കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാ​റ്റി. കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തടക്കമുളള ഗുരുതര കു​റ്റങ്ങൾ എഫ്ഐആറിൽ ചുമത്തിയ പശ്ചാത്തലത്തിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും സെഷൻസ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലൊരു കേസ് സെഷൻസ് കോടതിക്ക് പരിഗണിക്കാൻ അധികാരമില്ലാത്തുകൊണ്ടാണ് നടപടി. സഭാ നേതൃത്വത്തിന്റെ അഭിഭാഷകരടക്കം കോടതിയിൽ കന്യാസ്ത്രീകൾക്കായി ഹാജരായിരുന്നു.”

Continue Reading