Connect with us

KERALA

ഹൈക്കോടതി ജഡ്ജിയായി ബിജെപി നേതാവിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡന്‍

Published

on

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലേക്ക് ജഡ്ജിയായി അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ഹൈബി ഈഡന്‍ ലോക്‌സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. സഭയുടെ നടപടികള്‍ നിറുത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് ഹൈബി ഈഡന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കണരണത്തിനും ഈ നിയമനം കാരണമായേക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജൂലായ് 28-ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Continue Reading