Connect with us

KERALA

സുരേഷ് ഗോപി വ്യാജ സത്യവാങ്മൂലം നൽകിയെങ്കിൽ കോടതിയിൽ പോകണം. തീരുമാനമെടുക്കേണ്ടത് കോടതിയാണ്

Published

on

കൊല്ലം : ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകമെന്നു രാജീവ് ചന്ദ്രശേഖർ . തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര കൊല്ലം കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോരോ നാടകങ്ങൾ ഉണ്ടാകും. പരാതിയുള്ളവർക്ക് കോടതിയെയും സമീപിക്കാം. രാജീവ് ചന്ദ്രശേഖർ പറഞ്ഞു

വിഷയത്തിന്റെ മെറിറ്റിലേക്ക് താൻ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു ക്രമവിരുദ്ധതയും എനിക്ക് ഇതിൽ കാണുന്നില്ലെന്നും രാജീവ് കൂട്ടിച്ചേർത്തു. ആരോ എന്തോ മുമ്പിൽ വെച്ചത് കണ്ട് മാധ്യമങ്ങൾ കൺക്ലൂഡ് ചെയ്യരുതെന്നും രാജീവ് പറഞ്ഞു. മാധ്യമങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി വേണം വാർത്ത കൊടുക്കാൻ. ഇതുവരെ ഉയർന്ന ആരോപണങ്ങളുടെ എല്ലാം മുനയൊടിഞ്ഞു.

സുരേഷ് ഗോപി വ്യാജ സത്യവാങ്മൂലം നൽകിയെങ്കിൽ കോടതിയിൽ പോകണം. തീരുമാനമെടുക്കേണ്ടത് കോടതിയും ഇലക്ഷൻ കമ്മീഷനുമാണ്. രാജീവ് പറഞ്ഞു. സുരേഷ് ഗോപി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് സുരേഷ് ഗോപിയോട് പോയി ചോദിക്കണമെന്നും രാജീവ് പറഞ്ഞു. ആരോപണം ഇത് ആദ്യമായല്ല. പകുതി നുണയും പകുതി സത്യവും കൂട്ടിച്ചേർക്കരുത്. വോട്ട് ചേർക്കലിൽ ക്രമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. 2014 മുതൽ രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നുണ്ട്. അതെല്ലാം പൊളിഞ്ഞു. കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ, തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കട്ടേ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കോടതിയോ, കമ്മീഷനോ പറഞ്ഞാൽ തെളിവുകൾ നൽകാം. മാധ്യമങ്ങൾക്ക് മുന്നിൽ വെയ്‌ക്കാനില്ല. സിപിഎം കോൺഗ്രസിന്റെ ബി ടീമ്മാണെന്നും രാജീവ് ചന്ദ്രശേഖർ വിമര്‍ശിച്ചു.

Continue Reading