Crime
കുറ്റ്യാട്ടൂരിൽ യുവതിക്കും യുവാവിനും ഗുരുതരമായി പൊ ള്ളലേറ്റ സംഭവത്തിൽ യുവതി മരിച്ചു.
കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂർ ഉരു വച്ചാലിലെ വീട്ടിൽ യുവതിക്കും യുവാവിനും ഗുരുതരമായി പൊ ള്ളലേറ്റ സംഭവത്തിൽ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. ഉരുവച്ചാലിലെ കാരപ്ര ത്ത് ഹൗസിലെ പി.പി. പ്രവീണയാണ് മരിച്ചത്. 39 വയസുണ്ടായിരുന്നു. യുവതിയെ തീ കൊളുത്തിയ ഇരിക്കൂർ കുട്ടാവ് പട്ടേരി ഹൗസിലെ ജിജേഷ് പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ യിലാണ്. ഇയാളുടെ നില ഗുരുതരമല്ല.
പ്രവീണയുടെ ഭർത്താവ് ഒ.വി. അജീഷ് ഗൾഫിലാണ്. ഉരു വച്ചാലിലെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അജീഷി ന്റെ കുടുംബം തൊട്ടടുത്ത വാടക വീട്ടി ലാണ് താമസിച്ചിരുന്നത്. ഇവിടെ യാണ് സംഭവം നടന്നത്.
ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ കുടിക്കാൻ വെള്ളം ചോദിച്ച് എത്തിയ ജിജേഷ് വീട്ടിനുള്ളിലേക്ക് കയ റിപ്പോയി. അജീഷിൻ്റെ അച്ഛൻ ഒ.വി. അച്യുതനും സഹോദരി യുടെ മകളും അപ്പോൾ വീട്ടിലു ണ്ടായിരുന്നു.
പിന്നീട് നിലവിളിച്ച് പ്രവീണ നിലത്ത് വീഴുന്നതാണ് കണ്ടത്. പെ ട്ടെന്ന് തീപിടിക്കുന്ന ഏതോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയെ ന്നാണ് കരുതുന്നത്. വീടിനടു ത്ത് തൊഴിലുറപ്പ് പണിയിലേർ പ്പെട്ട അമ്മ സുശീലയും നാട്ടു കാരും ചേർന്ന് ആസ്പത്രിയിൽ എത്തിച്ചു.
വീടിന്റെ 200 മീറ്റർ അകലെ ബൈക്ക് നിർത്തിയിട്ടായിരുന്നു ജിജേഷ് വന്നത്. പ്രവീണയുടെ മകൾ ശിവദ സ്കൂളിലായിരുന്നു. പ്രവീണ പെരുവളത്തുപറമ്പ് സ്വ ദേശിയാണ്. കണ്ണൂർ എസിപി പ്ര ദീപൻ കണ്ണിപ്പൊയിലിന്റെ നേതൃ ത്വത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു
