Crime
കണ്ണൂർ കുറ്റ്യാട്ടൂരിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം:യുവതിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു.
കണ്ണൂർ : മയ്യിൽ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതിക്കും യുവാവിനും ഗുരുതരമായി പൊള്ളലേറ്റു.
വീട്ടിൽ നിന്ന് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഉരുവച്ചാൽ സ്വദേശി പ്രവീണയും കുട്ടാവ് സ്വദേശി ജിജേഷും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവീണയുടെ നില അതീവ ഗുരുതരമാണ്.
യുവാവാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നതാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
