Connect with us

KERALA

കാസർകോഡ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികിടാനുള്ള ശ്രമത്തിനിടയിൽ കാർ ടിപ്പർ ലോറിയിടിച്ച് പോലീസുകാരൻ മരിച്ചു

Published

on

കാസർകോഡ്: പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികിടാനുള്ള ശ്രമത്തിനിടയിൽ ആൾട്ടോ കാർ ടിപ്പർ ലോറിയിടിച്ച് സീനിയർ സിവിൽ പോലീസ് ഓഫീസർമരണപ്പെട്ടു. മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു ചെറുവത്തൂർ മയിച്ച സ്വദേശിയും നീലേശ്വരം പോലീസ് ക്വാട്ടേഴ്സിൽ താമസിക്കുകയും ചെയ്യുന്ന സജീഷ് (38) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ സുഭാഷ് ചന്ദ്രനെ ചെങ്കള ഇകെനായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെങ്കള നാലാംമൈലിൽ ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെ ആണ് അപകടമുണ്ടായത്.മേൽപ്പറമ്പ് ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സ്ക്വാഡ് അംഗമായിരുന്ന സജീഷും സുഭാഷ് ചന്ദ്രനും ചേർന്ന് മേൽപ്പറമ്പ് പോലീസിന്റെ സഹായത്തോടെ കാറിൽ കടന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു. രക്ഷപ്പെട്ട മറ്റൊരു പ്രതിയായ ദന്തഡോക്‌ടറെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. നാലാം മൈൽ വച്ച് സജീഷിന്റെ കാറിൽ ടിപ്പർ ഇടിച്ചാണ് അപകടമുണ്ടായത്.

Continue Reading