Connect with us

Crime

ഫലസ്തീൻ അനുകൂല മൈം അവതരിച്ചപ്പോൾ കർട്ടൻ വലിച്ച് താഴ്ത്തി അധ്യാപകർ. കുമ്പള ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിലാണ് സംഭവം

Published

on

കാസർഗോഡ് : കുമ്പള ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവവുമായി ബന്ധപ്പെട്ട് ഫലസ്തീൻ അനുകൂല മൈം അവതരിച്ചപ്പോൾ കർട്ടൻ വലിച്ച് താഴ്ത്തി അധ്യാപകർ.തുടർന്ന് സ്കൂൾ കലോത്സവം നിർത്തി വെച്ചു . ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്കൂൾ കലോത്സവത്തിനിടെ സംഭവം നടന്നത്.
യുദ്ധത്തിൽ കുട്ടികൾ മരിച്ച് വീഴുന്നത് കുട്ടികൾ മൈമായി അവതരിപ്പിക്കുകയായിരുന്നു . ഉടൻ തന്നെ അധ്യാപകർ സ്റ്റേജിലെത്തി കർട്ടൻ താഴ്ത്തി. വിദ്യാർത്ഥികൾ ബഹളം വെച്ചതോടെ അധ്യാപകർ കുമ്പള പോലീസിനെ വിവരമറിയിച്ചു. പോലീസും സ്ഥലത്തെത്തി വിദ്യാർത്ഥികളെ പിരിച്ചു വിട്ടു. രണ്ട് ദിവസമായി തുടരേണ്ട കലോൽസവം ഇന്നലെ തന്നെ നിർത്തിവെച്ചതോടെ ഇന്നും മത്സരങ്ങൾ ഒന്നും നടന്നില്ല

സ്കൂൾ അധ്യാപകർ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ സംഭവം വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കണമെന്ന് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു
അധ്യാപർക്കെതിരെ നടപടി എടുക്കണമെന്നും അവർ പറഞ്ഞു.

കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ
കലോത്സവ വേദിയിൽ ഫലസ്തീൻ അനുകൂല മൈം ഷോ നടക്കുമ്പോൾ ചില അദ്ധ്യാപകർ അത് ഇടക്ക് വെച്ച് തടയുകയും പൊലീസിനെ വിളിച്ച് സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേക ഭീതി സൃഷ്ടിക്കുകയും ചെയ്ത ചില അധ്യാപകരുടെ നടപടി പ്രതിഷേധാർഹമാണെന്നും ഈ അധ്യാപകരെ സസ്പെന്റ് ചെയ്യണമെന്നും വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ലോകം മുഴുവൻ ഇസ്രായേലിലെ മനുഷ്യക്കുരുതിക്കെതിരെ പ്രതിഷേധിച്ച് കൊണ്ടിരിക്കുമ്പോൾ അധ്യാപകരിൽ നിന്നുണ്ടാവുന്ന ഇത്തരം നടപടികൾ അവരുടെ ക്രൂര ഹൃദയത്തെയാണ് തുറന്നുകാട്ടുന്നത്. ഇത്തരം അധ്യാപകർ നാടിന് അപമാനമാണ്. സംസ്ഥാന കലോത്സവത്തിലടക്കം ആനുകാലിക സംഭവങ്ങളും സാമൂഹ്യ തിന്മകളുമൊക്കെ കലാവിഷ്ക്കാരത്തിൽ നടന്നു കൊണ്ടിരിക്കെ വിദ്യാർത്ഥികൾക്ക് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ മൂസ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Continue Reading