Crime
പാട്യത്ത് നടുറോഡില്‍ ഉഗ്രസ്ഥോടനം. സമീപത്തെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍
കണ്ണൂര്‍ : കൂത്തുപറമ്പിന് സമീപം പാട്യത്ത് നടുറോഡില്‍ ഉഗ്രസ്ഥോടനം. സമീപത്തെ രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്ഥോടനം നടന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. പാട്യം പത്തായക്കുന്ന് മൗവ്വഞ്ചേരി പീടികയിലാണ് സ്ഥോടനം നടന്നത.് സ്ഥോടനത്തില്‍ റോഡിലെ ടാറിംഗ് ഇളകിയ നിലയിലാണ്. ഉഗ്രസ്ഥോടനമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തിലാണ് സ്ഥോടനം നടത്തിയതെന്ന് സംശയിക്കുന്നു. കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. ആരാണ് സ്ഥോടനം നടത്തിയെന്ന് കണ്ടെത്താന്‍ പരിസരത്തെ വീടുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.
വീടിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ സ്ഥോടനത്തില്‍ തകര്‍ന്ന നിലയിലാണ്. സി പി എം- ബി ജെ.പി സംഘര്‍ഷ മേഖലയായിരുന്നു നേരത്തെ ഈ പ്രദേശം. എന്നാല്‍ കുറേ കാലമായി ഇത്തരത്തിലുള്ള ബോംബ് സ്ഥോടനങ്ങളോ രാഷട്രീയ പ്രശ്‌നങ്ങളോ ഇവിടെയില്ലായിരുന്നു. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്
