Connect with us

Crime

കുളത്തിൽ വീണു മരിച്ച യുവാവിൻ്റെ മരണം കൊലപാതകംഒരാൾ അറസ്റ്റിൽമറ്റൊരു പ്രതി ഒളിവിൽ

Published

on

കണ്ണൂർ നടുവിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിൻ്റെ മരണം കൊലപാതകം.നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി.പ്രജുലിൻ്റെ(30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് പോത്തുകുണ്ട് റോഡിലെ അബ്ദുൾ അസീസിൻ്റെ മകൻ വയലിനകത്ത് മിഥിലാജ്(26)നെ കുടിയാന്മല സിഐ എം.എൻ.ബിജോയ് അറസ്റ്റു ചെയ്തു.കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്.രാത്രിയിൽ കുളത്തിനടുത്ത് വച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി.തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയുമായിരുന്നു.
കഴിഞ്ഞ മാസം 25 നാണ് നടുവിൽ എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തിൽ മൃതദേഹം കണ്ടത്.മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.നടുവിൽ പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങൾ സജീവമാണ്

Continue Reading