Connect with us

KERALA

ഐശ്വര്യ കേരള യാത്രയ്ക്ക് ‘ആദരാഞ്ജലി’ നേര്‍ന്ന് വീക്ഷണം സപ്ലിമെന്‍റ് ! അച്ചടി പിശകെന്ന് വീക്ഷണം.

Published

on


കാസര്‍കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് മുന്നോടിയായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ഇറക്കിയ സപ്ലിമെന്റില്‍ അബദ്ധം നിറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സപ്ലിമെന്റ്.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര ഇന്നാണ് തുടങ്ങുന്നത്. ഇതിനു മുന്നോടിയായാണ് വീക്ഷണത്തില്‍ സപ്ലിമെന്റ് പ്രസിദ്ധീകരിച്ചത്. പ്രതിപക്ഷ നേതാവിനൊപ്പം മറ്റു യുഡിഎഫ് നേതാക്കള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് കാസര്‍കോട് ഡിസിസിയാണ് പരസ്യം നല്‍കിയത്.

ഇതിലാണ് ആശംസകള്‍ എന്നതിന് പകരം ആദരാഞ്ജലി കടന്നു കൂടിയത്. സമൂഹ മാധ്യമങ്ങളില്‍ ‘ചെന്നിത്തലയുടെ യാത്രയക്ക് വീക്ഷണത്തിന്റെ ആദരാഞ്ജലി’ എന്ന തലക്കെട്ടോടെ ട്രോളുകളുടെ പ്രവാഹമാണ്.

അതേസമയം പ്രൂഫ് റീഡര്‍മാരടക്കം പലരും നോക്കിയ ശേഷം ഇറങ്ങുന്ന പത്രത്തില്‍ ഇത്ര ഗുരുതര തെറ്റു വന്നതില്‍ പ്രതിഷേധം ശക്തമാണ്. സംഭവത്തില്‍ വീക്ഷണം മാനേജ്മെന്‍റിനോട് കെ പി സി സി വിശദീകരണം ആരാഞ്ഞേക്കും.

Continue Reading