Crime
പാലത്തായി പീഡന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും . ഇതിന് പുറമെ പോക്സോ വകുപ്പിലെ രണ്ട് വകുപ്പ് പ്രകാരം 40 വർഷം തടവും
കണ്ണൂർ: ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തന്നെ തിരികൊളുത്തിയ പാലത്തായി പീഡന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും . ഇതിന് പുറമെ പോക്സോ വകുപ്പിലെ രണ്ട് വകുപ്പ് പ്രകാരം 20 വർഷം വീതം ആകെ 40 വർഷം തടവും വിധിച്ചു. . 40 വർഷത്തെ തടവിന് ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്.
.12 വയസിന് താഴെയുള്ള കുട്ടിയെ ബലാൽസംഗം കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചത്. ചുരുക്കത്തിൽ പ്രതി ജീവിത അവസാനം വരെ തടവ് അനുഭവിക്കണമെന്ന
ശിഷാ വിധിയാണ് തലശ്ശേരി പ്രത്യേക പോക്സോ കോടതി പ്രഖ്യാപിച്ചത്
കണ്ണൂർ പാലത്തായി പീഡനക്കേേസിലാണ്
ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നത് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജ് എ ടി ജലജറാണിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നത്. പാനൂർ പാലത്തായിൽ 10 വയസുകാരിയെ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ചെന്നാണ് പ്രൊസിക്യൂഷൻ കേസ്
12 വയസിന് താഴെയുള്ള കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു
376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരവുമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ഇന്ന് കാലത്ത് 11 മണിക്ക് കേസ് പരിഗണിച്ച കോടതി ശിക്ഷയെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോയെന്ന ചോദ്യത്തിന്
തന്നെ പോലൊരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് പത്മരാജന്‍ വ്യക്തമാക്കി. തന്റെ ഭാര്യ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദി മത തീവ്രവാദികൾ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പത്മരാജന്‍ പറഞ്ഞത് കോടതി രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ പറഞ്ഞതാണെന്നും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയയാൾക്ക് ഇത്തരത്തിലുള്ള ന്യായം പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പോക്സോ കേസ് തെളിഞ്ഞ സംഭവത്തിലെ മെറിറ്റ് മാത്രം നോക്കിയാണ് പ്രതിയെന്ന് കണ്ടെത്തിയതെന്നും ജസ്ജ് പറഞ്ഞു.
എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നും കോടതി തുടര്‍ന്ന് ആരാഞ്ഞു. ഇല്ലെന്നും പ്രായമായ മാതാപിതാക്കളും കുടുംബവും ഉണ്ടെന്ന് പത്മരാജന്‍ പറഞ്ഞു.
തൻ്റെ മകന് അസുഖമാണെന്നം വിവാഹ പ്രായമെത്തിയ സഹോദരിയുണ്ടെന്നും പ്രതി പിന്നീട് കോടതിയെ ബോധിപ്പിച്ചു .ഭാര്യ പിതാവ് മരിച്ചിട്ട് ദിവസങ്ങളേ ആയുള്ളു വെന്നും കോടതി മുമ്പാകെ പറഞ്ഞു.
എന്നാൽ സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ വേട്ടക്കാരനാവുന്ന അവസ്ഥയാണ് ഈ കേസിൽ കണ്ടതെന്നും ദരിദ്ര കുടുംബത്തിൽ നിന്ന് വന്ന കുട്ടിയെ പ്രതി മാസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്നും പ്രതി മാനുഷികമായ മറ്റൊരു നിലയിലുള്ള ഇളവിനും അർഹനല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു തുടർന്നാണ് ജഡ്ജ് ശിക്ഷ വിധിക്കാനായ് കേസ് 3 മണിക്ക് പരിഗണിക്കാനായ് മാറ്റിയത്
ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പദ്മരാജൻ (പപ്പൻ മാഷ് 49) അതേ സ്കൂളിലെ നാലാംക്ലാസു കാരിയെ പീഡിപ്പിച്ചെന്ന കേസ് ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് തന്നെ തിരി കൊളുത്തിയിരുന്നു . കേസ് അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചുണ്ടാക്കാട്ടി നിരവധി സംഘടനകൾ സമര രംഗത്ത്
ഇറങ്ങിയിരുന്നു. ഈ കേസിനെ ഒരു മത തീവ്രവാദ തലത്തിലേക്ക് തന്നെ തിരിക്കാനുള്ള ശ്രമം നടത്തി എന്ന ആരോപണവും ഉയർന്നിരുന്നു
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന് തവണ അധ്യാപകൻ ശുചി മുറിയിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രൊസിക്യൂഷൻ കേസ്. പീഡന വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 2020 മാർച്ച് 17 ന് പാനൂർ പോലീസ് പ്രതിയെ വിളക്കോട്ടൂരിൽ നിന്ന് പിടി കൂടി ‘
കേസ് പിന്നീട് ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് പോക്സോ വകുപ്പ് ഉൾപ്പെടുത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ക്രൈംബ്രാഞ്ച് IG ആയിരുന്ന S ശ്രീജിത്ത് ഫോൺ സംഭാഷണത്തിൽ പ്രതിയെ അനുകൂലിച്ച് സംസാരിച്ചെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു . തുടർന് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.. ADGP ഇ.ജെ ജയരാജൻ , അസി. കമ്മീഷണർ ടി.കെ രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് 2021 മെയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2025 ആഗസ്ത് 13 വരെ തുടർച്ചയായ വിചാരണ യുണ്ടായി. പീഡനത്തിനിര യായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാർഥി, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിൻ്റെയും രക്ത സ്രാവത്തെ തുടർന്ന് ചികിത്സതേടിയതിന്റെയും വിവ രങ്ങളും ഹാജരാക്കിയ രേഖകളിലുണ്ട്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിച്ചു.
പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്‌തു. പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
