Connect with us

Crime

സ്വർണപ്പാളി കടത്തിൽ എഡിജിപി .ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച കെ.എം ഷാജഹാനെതിരെ കേസ്

Published

on

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എ.ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച രാഷ്‌ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്. ശബരിമല ചീഫ് കോർഡിനേറ്റർ കൂടിയായ എസ്. ശ്രീജിത്ത് ഐപിഎസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ശബരിമല സ്വർണ്ണക്കൊള്ളയിൽ പോലീസ് സേനയ്‌ക്കും പങ്കുണ്ടെന്ന പ്രസ്താവന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. യൂട്യൂബ് ചാനലിലൂടെയായായിരുന്നു കെ.എം. ഷാജഹാന്റെ വിവാദ പരാമർശം. ശ്രീജിത്ത് ഐപിഎസിനോടും പോലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവഞ്ജയും തോന്നിപ്പിക്കുന്ന തരത്തിലാണ് കെ.എം. ഷാജഹാന്റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു

Continue Reading