Crime
തലശ്ശേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ വൃദ്ധൻ പിടിയിൽ മരിച്ച സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി.
കണ്ണൂർ: തലശേരി ജൂബിലി റോഡ് കാന്തലോട്ട് പള്ളിക്ക് സമീപം പഴയ കെട്ടിടത്തിലാണ് സ്ത്രീയുടെതെന്ന് സംശയിക്കുന്ന അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് തമിഴ്‌നാട് സ്വദേശിയെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പായിരത്തെ(70) യാണ് പോലീസ് കസ്റ്റഡിയിലെടുത്തത് ഇവരുടെ ഭാര്യ സേലം മാത്തൂർ വട്ടം സിലിയം പെട്ടിയിലെ ധന കോടിയാണ് (70) കൊല്ലപ്പെട്ടത്.
ധന കോടിയെ അസായിരം മദ്യപാനത്തിനിടെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലാണ് പോലീസ്. സ്ത്രീയുടെ ഭർത്താവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് അസ്ഥികൂടത്തിന്റെ ഭാഗം കണ്ടെത്തിയത്. ആറുമാസം മുൻപ് അമ്മയെ കണ്ടതായി സ്ത്രീയുടെ പഴയങ്ങാടിയിൽ താമസിക്കുന്ന മക്കൾ പോലീസിന് മൊഴി നൽകി. ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കൊല്ലപ്പെട്ട ധന കോടിയുടെ മക്കളെയും സ്ഥലത്തെത്തിച്ച് പോലീസ് മൊഴി രേഖപ്പെടുത്തുകയാണ്
