Connect with us

NATIONAL

ഇവിടെ നാടകമല്ല, അവതരണമാണ് വേണ്ടത് മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത് പ്രധാനമന്ത്രി

Published

on

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലിയുള്ള കലഹത്തിന്റെ യുദ്ധക്കളമായോ ഗര്‍വിന്റെ പ്രകടനവേദിയായോ പാര്‍ലമെന്റിനെ മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അത് ചെയ്യാം. ഇവിടെ നാടകമല്ല, അവതരണമാണ് വേണ്ടത്… മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യമായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരോ ചെറുപ്പക്കാരോ ആയ എംപിമാർ വളരെ അസ്വസ്ഥരും അസന്തുഷ്ടരുമാണ്. അവർക്ക് കഴിവ് തെളിയിക്കാൻ അവസരം നൽകുന്നില്ല. അവരുടെ മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ അവർക്ക് അവസരം നൽകുന്നില്ല. ആദ്യമായി എംപിമാരായ ഈ യുവ എംപിമാർക്ക് നാം അവസരങ്ങൾ നൽകണം. അവരുടെ അനുഭവങ്ങളിൽ നിന്ന് നമ്മുടെ സഭ പ്രയോജനപ്പെടണം. ഈ പുതിയ തലമുറയുടെ അനുഭവങ്ങളിൽ നിന്ന് രാജ്യത്തിന് സഭയിലൂടെ പ്രയോജനം ലഭിക്കും, അതിനാൽ, ഈ കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Continue Reading