Crime
രാഹുലിൻ്റെ വിധി ഇന്ന് :ജാമ്യാപേക്ഷയില്‍ തീരുമാനം കാത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ രാഹുൽ മാങ്കുട്ടത്തിലിൻ്റെ മുൻകൂർ ജാമ്യഹർജിയിൽ ഇന്നും വാദം തുടരുകയാണ് . കോടതി ഉത്തരവ് എന്തായിരിക്കും എന്നത് രാഹുലിനെ സംബന്ധിച്ച് നിർണായകമായിരിക്കും. ജാമ്യാപേക്ഷ തള്ളിയാലുടന്‍ കോണ്‍ഗ്രസില്‍ നിന്ന് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനവും ഏത് നിമിഷവും വരാം. കോടതി വിധിക്കായിട്ട് കെപിസിസിയും കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിനെ പുറത്താക്കുക എന്ന തീരുമാനത്തില്‍ നേതൃത്വം കൈക്കൊണ്ടുകഴിഞ്ഞു.
അറസ്റ്റൊഴിവാക്കാനായി ഒളിവില്‍ക്കഴിയുന്ന രാഹുല്‍ ബെംഗളൂരുവില്‍ത്തന്നെയുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേകാന്വേഷണ സംഘം. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹായം രാഹുലിന് ലഭിക്കുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കര്‍ണാടക പോലീസിന്റെ സഹായം അന്വേഷണസംഘത്തിന് പൂര്‍ണതോതില്‍ ലഭിക്കുന്നുമില്ല.
വിവരം ചോരാനുള്ള പഴുതുകൾ അടച്ചാണ് അന്വേഷണവും പരിശോധനയും നടക്കുന്നതെങ്കിലും പോലീസില്‍ നിന്നുതന്നെ രാഹുലിന് വിവരം ചോര്‍ന്നുകിട്ടുന്നതായും അന്വേഷണസംഘം സംശയിക്കുന്നു. ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രാഹുല്‍ രക്ഷപ്പെട്ടതാണ് ഈ സംശയത്തിന് കാരണം
