Connect with us

Crime

പെരളശ്ശേരിയിൽ വീണ്ടും സിപിഎം അക്രമണം: ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്കും ഭർത്താവിനും നേരെ അക്രമം

Published

on


കണ്ണൂർ : പെരളശ്ശേരിയിൽ വീണ്ടും സിപിഎം അക്രമണം
പെരളശ്ശേരി ടൗണിൽ 13-ാം വാർഡ് മുണ്ടലൂരിൽ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ റീജയേയും ഭർത്താവിനേയും സി പി എം പ്രവർത്തകർ  വീട്ടിൽ കയറി അക്രമിച്ചു .  ഇവരുടെ വീട്ടിന് നേരെയും അക്രമം വീട്ടു ജനലുകളും മറ്റും അക്രമത്തിൽ തകർന്നു .പെരളശ്ശേരി പഞ്ചായത്തിലെ ആശ വർക്കറും ചക്കരക്കൽ മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് കൂടിയായ റീജയെയും ഭർത്താവിനെയുമാണ് കഴിഞ്ഞ ദിവസം രാത്രി അക്രമിച്ചത്. പരിക്കേറ്റ ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്

കഴിഞ്ഞ തദ്ദേശ തെരഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രമായ  പെരളശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി റീജ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൽ  വിളറി പൂണ്ട സിപിഎം  ലോക്കൽ കമ്മിറ്റി അംഗം കെ മഹേഷ് മാസ്റ്ററുടെ  നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് ബി.ജെ പി ജില്ലാ സെക്രട്ടറി ബിജു എളക്കുഴി പരാതിപ്പെട്ടു . സംഭവത്തിൽ സി പി എം  ബ്രാഞ്ച് സെക്രട്ടറി എൻ കെ ബിജു, ലജീഷ് ചാത്തോത്ത്, സുനിൽകുമാർ കെ സി പൂങ്കാവിൽ, പി കെ ശശി, മങ്കിയാവിൽ സജീവൻ, ശ്രീനന്ദ് തുടങ്ങി കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തു.

അടുത്തിടെ ബി ജെ.പി പെരളശ്ശേരി മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ അക്രമം നടത്തുകയും. ഓഫീസിന് കെട്ടിടം വിട്ട് നൽകിയ ഉടമയുടെ വീട്ടിന് നേരെ സ്ഫോടക വസ്തു എറിയുകയും ചെയ്തിരുന്നു .

Continue Reading