Crime
തലശ്ശേരി വൻ കഞ്ചാവ് വേട്ട :5.025 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെപിടിയിൽ
കണ്ണൂർ: ‘തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസ് ( 33) എന്നയാൾ കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് അറസ്റ്റിലായത്.
എക്സൈസ്കമ്മീഷണർ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
ലഹരി വിൽപ്പനക്കായി ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറു പൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി .
തലശ്ശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വിൽപ്പന ചെയ്യുന്ന ഇയാളെ കമ്മീഷണർ സ്ക്വാഡ് രഹസ്യ നിരീക്ഷണം നടത്തിയാണ് വളരെ വിദഗ്ദ്ധമായി എക്സൈസിൻ്റെ വലയിൽ അകപ്പെട്ടത് .
ലഹരി കടത്ത് നിരിക്ഷിക്കുന്നതിനായി കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് , കേരള എക്സൈസിൻ്റെ സൈബർ വിംഗിൻ്റെയും സഹായവും ലഭിച്ചിരുന്നു .
ലഹരി മരുന്നുകൾ ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തി വരുന്നത് .
പ്രതിയെ തലശ്ശേരി JFCM കോടതിയിൽ ഹാജരാക്കും . തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും .
