Connect with us

Crime

പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എം എൻ രാധാകൃഷ്‌ണനെതിരെ വീണ്ടും കേസ്

Published

on

കൊച്ചി: പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എം എൻ രാധാകൃഷ്‌ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. തൃക്കാക്കര പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ചെങ്ങമനാട് സ്വദേശിയുടെ പരാതിയിലാണ് കേസ്.

പാതിവിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിനുശേഷം രണ്ട് വർഷം കഴിഞ്ഞിട്ടും വാഹനമോ തുകയോ നൽകാതെ കബളിപ്പിച്ചതായാണ് പരാതി. ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശികളായ എ എൻ രാധാകൃഷ്‌ണൻ, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയാണ് കേസ്. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി

Continue Reading