Connect with us

Crime

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Published

on

കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലും മോട്ടിവേഷൻ സ്പീക്കറുമായ കെ.സി. ഷാജു (59) അറസ്റ്റിൽ. മാസ്​റ്റർ ട്രെയിനർ എന്നറിയപ്പെട്ടിരുന്ന മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ ഷാജുവിനെ മുഴക്കുന്ന് പൊലീസാണ് അറസ്റ്റുചെയ്തത്. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു എന്നാണ് റിപ്പോർട്ട്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സംസ്ഥാന ഫാക്കൽ​റ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനൽ വീഡിയോകൾ ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിനുവേണ്ടി നിരവധി ബോധവൽക്കരണ ക്ലാസുകളും എടുത്തിരുന്നു.സൈക്കോളജിസ്​റ്റ്, ഫിസിയോ തെറാപ്പിസ്​റ്റ്, ലൈഫ് സ്‌കിൽ ട്രെയിനർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു.

Continue Reading