Connect with us

KERALA

ശൈലജക്ക് മട്ടന്നുരിൽ സീറ്റില്ല പേരാവൂരിൽ നിന്ന് മത്സരിക്കും. എതിരാളി സണ്ണി ജോസഫ്

Published

on

കണ്ണൂർ : വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് മട്ടന്നുരിൽ സീറ്റില്ല അവർ പേരാവൂരിൽ നിന്ന് മത്സരിക്കും. പേരാവൂരിൽ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചു. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെയാണ് പേരാവൂരിൽ മത്സരിക്കാന്‍ ശൈലജ സന്നദ്ധത അറിയിച്ചത്. ഇന്ന് ചേർന്ന സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി പട്ടിക അംഗീകരിക്കുകയും ചെയ്തു.
കെ.പി സിസി പ്രസിഡണ്ടും നിലവിൽ സിറ്റിംഗ് എം.എൽ എ യുമായ അഡ്വ. സണ്ണി ജോസഫിനെയാണ് ശൈലജ നേരിടുക . ഏറെ കാലമായി യു ഡി എഫിന് അനുകൂല മണ്ഡലമാണ് പേരാവൂർ

നിലവിൽ മട്ടന്നൂർ എംഎൽഎയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെ കെ ശൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചിരുന്നു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ മറു ചോദ്യം. തുടർന്ന് നേതൃത്വം യു ഡി എഫ് മേൽക്കൈയുള്ള പേരാവൂർ നൽകി ശൈലജയെ തൃപ്തിപ്പെടുത്തുകയായിരുന്നു.
തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത്തവണ മത്സരത്തിനിറങ്ങില്ല പകരം ഭാര്യ പി.കെ ശ്യാമളക്കാണ് നറുക്ക് വീണത്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവു കൂടിയായ ശ്യാമള ആന്തൂർ നഗരസഭാ മുൻ ചെയർ പേഴ്സൺ കൂടിയാണ്

Continue Reading