Connect with us

KERALA

മുഖ്യമന്ത്രി ജയില്‍ പോകാതെ രക്ഷപ്പെടാന്‍ കാരണം മോദിയാണെന്ന് രാഹുല്‍ ഗാന്ധി

Published

on

കണ്ണൂർ: കേരളത്തിലെ മുഖ്യമന്ത്രി ജയില്‍ പോകാതെ രക്ഷപ്പെടാന്‍ കാരണം നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് നേതാവും ലോകസഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. കണ്ണൂരില്‍ നടന്ന തെരഞ്ഞടുപ്പ് പൊതു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി . ഒരിക്കലെങ്കിലും കേരളത്തിലെ മുഖ്യമന്ത്രി നരേന്ദ്രമോദിയെ എതിര്‍ക്കുന്നത് ആരും കണ്ടിട്ടില്ല. എന്നാല്‍ എനിക്കെതിരെ കേരള മുഖ്യമന്ത്രി എന്നും പറയുകയാണ്. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഒന്ന് ഇടതുമുന്നണിയുടെ ഏകാധിപത്യത്തിനെതിരെയും മറ്റൊന്ന് ഐക്യമുന്നണിയുടെ വിശാല ആശങ്ങള്‍ തമ്മിലാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത 5 ഗാരണ്ടികളും പുതിയ ദിശാബോധം നല്‍കുന്നതാണ്. നരേന്ദ്രമോദിയും പിണറായിയും ചെറുകിട ഇടത്തരം വ്യാപാര സംരംഭങ്ങളെ തകര്‍ക്കുകയാണ്. എന്നാല്‍ യു ഡി എഫ് ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് 5 ഗാരണ്ടിയിലെ ഒരു പ്രഖ്യാപനം.
കേരളത്തിലെ മുഖം എന്നും നന്മയുടെയും ഐക്യത്തിന്റെതുമാണ്. വെറുപ്പിനെക്കാള്‍ ഐക്യത്തിന് പ്രധാന്യം നല്‍കുന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്. ശ്രീനാരാണ ഗുരുവിനെ പോലുള്ളവര്‍ നല്‍കിയിട്ടുള്ള സന്ദേശവും അത് തന്നെയാണ്. കേരളത്തിലെ മാര്‍കസ്റ്റിസ് പാര്‍ട്ടിയും ബി ജെ.പിയും ഇവിടെ അക്രമത്തെയാണ് പ്രോത്സഹാിപ്പിക്കുന്നത.് എന്നാല്‍ സ്‌നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുകയാണ് യു ഡി എഫ്. ഇടതുപക്ഷം ഉണ്ടാക്കിയ അസമാധാനത്തെ യു ഡി എഫ് വീണ്ടെടുക്കും. 25 ലക്ഷം രൂപയുടെ ചികി്ത്സാ ഇന്‍ഷൂറന്‍സാണ് യു ഡി എഫ് വാഗ്ദാനം ചെയ്യുന്നത.് ഇടതുപക്ഷം തകര്‍ത്ത ആരോഗ്യ രംഗത്തെ പുതുതായി യു ഡി എഫ് വാര്‍ത്തെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇവിടെ മാര്‍കസ്റ്റിസ്റ്റ്് പാര്‍ട്ടിയും ബി ജെപിയും തമ്മില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അവരുടെ ശത്രു കോണ്‍ഗ്രസാണ്. എങ്ങിനെ ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് വലതുപക്ഷ പാര്‍ട്ടിയായ ബി ജെപിയുമാണ് ഐക്യപ്പെട്ടു പോകാനാവും. ഇതിനെതിരെ ശബ്ദിക്കുന്ന രണ്ട് സി പിഎമ്മിലെ പ്രമുഖ നേതാക്കള്‍ നമ്മോടൊപ്പം വേദി പങ്കിടുകയാണെന്നും ടി കെ ഗോവിന്ദനെയും വി .കുഞ്ഞികൃഷ്ണനെയും ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. എന്ത് കൊണ്ടാണ് ഇടതുപക്ഷ മുന്നണിക്ക് അവര്‍ വേണ്ടി വോട്ട് ചോദിക്കുന്നില്ല.ഇന്ന് കേരളത്തിലെ ഇടതുപക്ഷം യഥാര്‍ത്ഥ ഇടതുപക്ഷമല്ല. യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ നമ്മുടെ വേദിയിലാണ് വരേണ്ടത.് ജനങ്ങള്‍ക്ക് എതിരായ നിലപാടാണ് ബി ജെ.പി യുമായ് ചേര്‍ന്ന് മാര്‍കസ്റ്റിസ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ബി ജെ.പിയെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നത.് എപ്പൊഴൊക്കെ പ്രധാനമന്ത്രി ഇവിടെ വരുന്നോ അവിടെയൊക്കെ മുഖ്യമന്ത്രിയെയും കാണാം. പ്രധാനമന്ത്രി ് കേരളത്തിലേക്ക് വരുന്നോമ്പോള്‍ എപ്പോഴെങ്കിലും ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയെക്കുറിച്ച് മിണ്ടിയോ. മിണ്ടില്ല കാരണം മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് ഇടതുപക്ഷം കേരളത്തില്‍ ജയിക്കണമെന്നാണ്. അതാണ് ശബരിമല എന്ന വാക്ക് പോലും പറായാതത്.
എനിക്കെതിരെ 36 കേസുകള്‍ ഉണ്ട്. എന്റെ പാര്‍ലമെന്റ് ്അംഗത്വം പോലും റദ്ദ് ചെയ്തു. എന്നിട്ടും സി.പിഎം ബി ജെ.പിയെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത.് മുഖ്യമന്ത്രിയുടെ മകളുടെ കേസ് എന്ത്ാണ് അന്വേഷിക്കാതത്. പിണറായി പ്രതിയായ ലാവ്‌ലിന്‍ കേസ് എന്തിനാണ് ഇങ്ങിനെ നീണ്ടി കൊണ്ട് പോകുന്നത.് ബി ജെ.പി -സി പി എം ബന്ധമാണ് ഇതിലൂടെ കാണാന്‍ കഴിയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
മോദിക്ക് നന്നായറിയാം മതേതരത്വത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്നു. അതിന് ഇടതുപക്ഷത്തിന് കഴിയില്ലെന്നും അറിയാം. ഇന്ത്യാ രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ തകര്‍ക്കുന്ന നിലപാടാണ് മോദി ചെയ്തിരിക്കുന്നത.് കാര്‍ഷിക മേഖലയെ അമേരിക്കക്ക് വേണ്ടി മോദി തുറന്ന് കൊടുത്തിരിക്കുകയാണ്. ഇന്ത്യയിലെ കര്‍ഷകര്‍ വലിയ പ്രതിസദ്ധിയിലാണ്. റബ്ബര്‍ കര്‍ഷകര്‍ പഴം പച്ചക്കറി കര്‍ഷകര്‍ എന്നിവരൊക്കെ ഇന്ന് കഷ്ടപ്പെടുകയാണ്.
നരേന്ദ്രമോദി 9 ലക്ഷം കോടിയുെട കരാറില്‍ അമേരിക്കയുമായ് ഏര്‍പ്പെട്ടിരിക്കുകയാണ്. ഇത് ഇന്ത്യയിലെ സാധാരണക്കാരെ ബാധിക്കുന്നതാണ്. അദാനി ചെയ്ത തട്ടിപ്പുകളും വെട്ടിപ്പുകളും ഇന്ത്യയെ ഞെരുക്കും. ബി ജെ.പിയുടെയും നരേന്ദ്രമോദിയുടെയും സഹായിയാണ് അദാനി. അത് കൊണ്ടാണ് അദാനിക്കെതിരായ കേസുകള്‍ പോലും പിന്‍വലിച്ചത.് അതു കൊണ്ടാണ് ട്രംമ്പ് മോദിയെയും ഇന്ത്യയെയും ഇടക്കിടെ അപമാനിക്കുന്നത.് ഇക്കര്യം പാര്‍ലമെന്റില്‍ ഞാന്‍ ഉന്നയിച്ചപ്പോള്‍ എനിക്കെതിരെ ഭരണപക്ഷം ചാടി വന്നു. മോദി സഭയില്‍ വരാതെ ഒളിച്ചോടുകയും ചെയ്തുവെന്നും രാഹുല്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളും വേദിയിലെത്തിയിരുന്നു. കെ.പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് അധ്യക്ഷനായി.

Continue Reading