Connect with us

KERALA

പൊള്ളാച്ചിവാൽപ്പാറയിൽ വാഹനാപകടം; 8 മലപ്പുറം സ്വദേശികൾക്ക് ദാരുണാന്ത്യം 5 പേർക്ക് ഗുരുതരം

Published

on

പാലക്കാട്∙ പൊള്ളാച്ചി വാൽപ്പാറയിൽ മിനിവാൻ അപകടത്തിൽപ്പെട്ട് 8 മലപ്പുറം സ്വദേശികളായ അധ്യാപകർക്ക് ദാരുണാന്ത്യം. 12 പേരും ഒരു ഡ്രൈവുമാണ് വാഹനത്തിലുണ്ടായിരുന്നു. മലപ്പുറത്ത് നിന്നു വന്ന മിനിവാൻ ആണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെയും എത്തിക്കുകയാണ്. വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പാറമ്മൽ സ്കൂൾ ജീവനക്കാരാണ് മരിച്ചത് മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

വിനോദസഞ്ചാരികളുമായി എത്തിയ മിനി വാൻ പതിമൂന്നാം ഹെയർപിന്നിന്റെ ഭാഗത്ത് വെച്ച് മറ്റൊരു വാഹനവുമായ് കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. വളരെ താഴ്ചയിലാണ് വാഹനം മറിഞ്ഞ് വീണത്

Continue Reading