Crime
രക്ഷാപ്രവർത്തനം’ അന്വേഷിക്കാൻ എസ്ഐടി; എ.പി. ഷൗക്കത്തലി അന്വേഷണ സംഘത്തിന്റെ തലവൻ
തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി. ഷൗക്കത്തലിയാണ് അന്വേഷണ സംഘത്തിന്റെ തലവൻ.
ഒരു ഡിവൈഎസ്പി അടക്കം അഞ്ചുപേർ സംഘത്തിലുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. പിണറായി വിജയന്റെ സന്തത സഹചാരികളാണ് ഗൺമാന്മാരായ സന്ദീപും അനിൽ കുമാറുമാണ് പ്രതിസ്ഥാനത്തുള്ളത്
