Connect with us

KERALA

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എംഎൽഎ ഇനി മത്സരിച്ചാൽ ജയിക്കില്ലെന്ന് പക്ഷേ അതറിയാത്തത് എംഎൽഎക്കും നമ്മുടെ പാർട്ടിയിലെ ചില നേതാക്കന്മാർക്കും മാത്രമായിരുന്നു

Published

on

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എംഎൽഎ ഇനി മത്സരിച്ചാൽ ജയിക്കില്ലെന്ന് പക്ഷേ അതറിയാത്തത് എംഎൽഎക്കും നമ്മുടെ പാർട്ടിയിലെ ചില നേതാക്കന്മാർക്കും മാത്രമായിരുന്നു.

കൊല്ലം  :   ‘ശേഖരാ.. നിന്റെ ഭാഷയ്ക്ക് ഒരു ശുദ്ധി വന്നിരിക്കുന്നു…’ ആവശ്യമായ സമയമെടുത്ത് നിർഭയമായി വിമർശിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതിനെ, രാവണപ്രഭു സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് കൊണ്ടാണ് സിപിഎം ശൂരനാട് ഏരിയ കമ്മിറ്റിയിൽ അംഗങ്ങൾ വിമർശിച്ചത്. സംസ്‌ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ പങ്കെടുത്ത കമ്മിറ്റിയിലാണ്, നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റത്തെ അംഗങ്ങൾ സിനിമാ സ്‌റ്റൈലിൽ പരിഹസിച്ചത്. 

‘ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എംഎൽഎ ഇനി മത്സരിച്ചാൽ ജയിക്കില്ലെന്ന് പക്ഷേ അതറിയാത്തത് എംഎൽഎക്കും നമ്മുടെ പാർട്ടിയിലെ ചില നേതാക്കന്മാർക്കും മാത്രമായിരുന്നു. മേഘം സിനിമയിലെ ശ്രീനിവാസന്റെ സംഭാഷണം കൂടി ചേർത്താണ്, കുന്നത്തൂരിലെ കനത്ത തോൽവിയെ പറ്റി വിമർശനം ഉയർന്നത്. പാർട്ടിയുടെ എല്ലാം ഘടകങ്ങളും ആവർത്തിച്ച് പറഞ്ഞിട്ടും അത് അംഗീകരിക്കാതെയാണ് കോവൂർ കുഞ്ഞുമോന് ആറാമതും അവസരം നൽകി സ്‌ഥാനാർഥിത്വം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്. സ്വീകരണ പര്യടനത്തിൽ പോലും പങ്കെടുക്കാതെ, തോൽവി മുൻകൂട്ടി ഉറപ്പിച്ച മട്ടിലായിരുന്നു മണ്ഡലം നേതാക്കളുടെ പെരുമാറ്റം. വർഗീയതയ്ക്കെതിരെ പ്രസംഗിച്ച് നടന്നവർ, തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ എസ്‌ഡിപിഐ വോട്ടുകളുടെ പിന്നാലെ പോയത് വലിയ നാണക്കേടായി. ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ, കുന്നത്തൂർ മണ്ഡലത്തിലെ പാർട്ടിയുടെ ഉറച്ച കോട്ടകൾ വരെ യുഡിഎഫ് തരംഗത്തിൽ ഒലിച്ചു പോയെന്നും അംഗങ്ങൾ പറഞ്ഞു.

ഏരിയ കമ്മിറ്റിയംഗങ്ങൾക്ക് പോലും കയറി ചെല്ലാൻ പറ്റാത്ത തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം. പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സിന്റെ ദുരിതം നേരിട്ട് പറയാൻ ചെന്ന നേതാക്കളെ, ഇനിയിങ്ങോട്ട് വന്നേക്കരുതെന്ന് പഴ്സനൽ സ്‌റ്റാഫ് താക്കീത് ചെയ്തു. എന്നാൽ ഇതേസമയം, കാര്യസാധ്യത്തിന് എത്തുന്നവരുടെയും സർവീസിൽ നിന്നും വിരമിച്ചവരുടെയും ലാവണമായി പാർട്ടി കമ്മിറ്റികൾ മാറിയെന്നും വിമർശനം ഉയർന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെയുള്ള, പാർട്ടി നേതാക്കളുടെ ദുരൂഹമായ സാമ്പത്തിക വളർച്ചയെ പറ്റി അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി ഇനിയും തുടർന്നാൽ കൊല്ലം  ജില്ലയിൽ പാർട്ടി ഇല്ലാതാകുമെന്നും അംഗങ്ങൾ തുറന്നടിച്ചു.

Continue Reading