Crime
ഇഡി റെയ്ഡിൽ വെെകാരിക പ്രതികരണവുമായി സിപിഎം പ്രവർത്തകർ
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ വെെകാരിക പ്രതികരണവുമായി സിപിഎം പ്രവർത്തകർ. പിണറായി വിജയന്റെ പിണറായിയിലെ വീട്ടിന് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്. ‘കേന്ദ്ര സർക്കാർ തെമ്മാടികളെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം. സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്”
